ധനുഷ് കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ‘ദി ഗ്രേ മാൻ’ ചിത്രീകരണം പൂർത്തിയായി

0 67

വാഷിംഗ്ടൺ: ക്യാപ്റ്റന്‍ അമേരിക്ക, അവഞ്ചേഴ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍മാരായ റൂസ്സോ ബ്രദേഴ്‌സ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി ഗ്രേ മാൻ’. ചിത്രത്തിൽ തമിഴ് സൂപ്പർ താരം ധനുഷും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സിനിമയുടെ ചിത്രീകരണത്തിനായി കുറച്ച് മാസങ്ങളായി യുഎസിലാണ് ധനുഷും കുടുംബവും. ഇപ്പോഴിതാ ചിത്രീകരണം പൂർത്തിയാക്കി ധനുഷ് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നുവെന്ന വിവരമാണ് പുറത്തു വരുന്നത്.

ഫെബ്രുവരിയില്‍ ധനുഷിന് വേണ്ടിയുള്ള പ്രത്യേക ട്രെയിനിങ്ങ് പിരിയഡായിരുന്നു. തുടര്‍ന്ന് മാര്‍ച്ചില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. ആന്റണി, ജോ റൂസോ എന്നിവരാണ് ചിത്രത്തിന്റെ സംവിധായകര്‍. റയാന്‍ ഗോസ്ലിങ്ങ്, ക്രിസ് ഇവാന്‍സ് എന്ന പ്രശസ്ത ഹോളിവുഡ് താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മാര്‍ക്ക് ഗ്രീനേ എന്ന അമേരിക്കന്‍ നോവലിസ്റ്റിന്റെ ആദ്യ നോവലിനെ ആസ്പദമാക്കിയാണ് ദി ഗ്രേ മാന്‍ ഒരുക്കിയിരിക്കുന്നത്. വാഗ്നര്‍ മൗറ, ജൂലിയ ബട്ടേര്‍സ്, ജെസിക്ക ഹെന്‍വിക് എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.അതേസമയം, കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരമാണ് റിലീസ് ചെയ്യാനിരിക്കുന്ന ധനുഷ് ചിത്രം. ആക്ഷന്‍ ത്രില്ലറായ ‘ജഗമേ തന്തിരത്തില്‍’ ഐശ്വര്യ ലക്ഷ്മി,ജോജു ജോർജ്, ജെയ്മസ് കോസ്മോ എന്നിവരും അണിനിരക്കുന്നു. ചിത്രം ജൂണ്‍ 18ന് നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Leave A Reply

Your email address will not be published.