ബോളിവുഡിൽ ‘മാസ്റ്റർ’ ആകാൻ സൽമാൻ ഖാൻ വിജയ് സേതുപതി അഭിനയിച്ച വില്ലൻ കഥാപാത്രം റീമേക്കിൽ ആര് അഭിനയിക്കും എന്നതിനെക്കുറിച്ച് തീരുമാനം ആയിട്ടില്ല

0 26

മുംബൈ : വിജയ്, വിജയ് സേതുപതി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റർ. ഹിന്ദി റീമേക്കിനൊരുങ്ങുന്നു. പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം റീമേക്കില്‍ വിജയ്‌യുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സല്‍മാന്‍ ഖാനായിരിക്കുമെന്നാണ് സൂചന.

നിര്‍മ്മാതാക്കളും സല്‍മാനുമായുള്ള ചർച്ചയ്ക്ക് ശേഷം തിരക്കഥയില്‍ ചെറിയ മാറ്റം വരുത്താന്‍ മാത്രമാണ് ബാക്കിയുള്ളതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാൽ, തമിഴിൽ വിജയ് സേതുപതി അഭിനയിച്ച വില്ലൻ കഥാപാത്രം റീമേക്കിൽ ആര് അഭിനയിക്കും എന്നതിനെക്കുറിച്ച് തീരുമാനം ആയിട്ടില്ല. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ മുരാദ് കെഹ്താനിയും ഇന്‍ഡ്‌മോള്‍ ഷൈന്‍ ഇന്ത്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Leave A Reply

Your email address will not be published.