എല്ലാ ബാറ്റ്സ്മാനെതിരെയും കൃത്യമായി പദ്ധതിയുള്ള ബൗളറാണ് കുംബ്ലെ: ജയവർധന

0 28

കൊളംബോ: ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്പിൻ ബൗളറാണ് അനിൽ കുംബ്ലെ. ടെസ്റ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരിൽ മൂന്നാം സ്ഥാനത്തുള്ള അനിൽ കുംബ്ലെ പല ബാറ്റ്സ്മാൻമാരുടെയും പേടി സ്വപ്നമായിരുന്നു. ഇപ്പോഴിതാ അനിൽ കുംബ്ലെ തനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ചതായി തുറന്ന് പറഞ്ഞിരിക്കുകയാണ് ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം കുമാർ സംഗക്കാര.

‘ഒരു ബാറ്റ്സ്മാനെന്ന നിലയിൽ അനിൽ കുംബ്ലെ എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ നൽകിയിട്ടുണ്ട്. സാധാരണ രീതിയിലുള്ള ലെഗ് സ്പിന്നറല്ല കുംബ്ലെ. വലിയ ശരീരമുള്ള കുംബ്ലെ കൈകൾ ഉയർത്തിയാണ് പന്തെറിയുന്നത്. വേഗതയിലും സ്റ്റംപ്പിന് നേരെയും കൃത്യതയുടെയും പന്തെറിയുന്നു
റൺസിനായി അടിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. ബൗൺസും പന്തിൽ കൂടുതലാണ്. വളരെ സ്നേഹമായുള്ള വ്യക്തിത്വമാണ്. ക്രിക്കറ്റിനെ ആത്മാർഥമായി അദ്ദേഹം സ്നേഹിച്ചിരുന്നു. ഇന്ത്യയുടേയും ലോക ക്രിക്കറ്റിന്റെയും ചാമ്പ്യനായിരുന്നു കുംബ്ലെ’. സംഗക്കാര പറഞ്ഞു.
മുൻ ശ്രീലങ്കൻ നായകനും സൂപ്പർ ബാറ്റ്സ്മാനുമായ മഹേല ജയവർധനയും കുംബ്ലെയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ‘എല്ലാ ബാറ്റ്സ്മാനെതിരെയും കൃത്യമായി പദ്ധതിയുള്ള ബൗളറാണ് കുംബ്ലെ. എന്താണ് അദ്ദേഹത്തിന്റെ കരുത്തെന്ന് മനസിലാക്കാനായില്ല. ഒരു ബാറ്റ്സ്മാനെന്ന നിലയിൽ കുംബ്ലെയെ നേരിടുമ്പോൾ നമുക്കെതിരെ എപ്പോഴും വ്യക്തമായ പദ്ധതി അദ്ദേഹത്തിനുണ്ടാകും’. ജയവർധന പറഞ്ഞു

Leave A Reply

Your email address will not be published.