നടപടികളില്‍ പൊലീസുകാരെ കുറ്റപ്പെടുത്തുന്നില്ല, തനിക്കെതിരായി കൃത്യമായ അജണ്ട ഉള്ളത് ബിജെപിക്ക്: ഐഷ സുൽത്താന തന്റെ നാക്കുപിഴയെ അവർ ആയുധമാക്കുകയായിരുന്നു

0 82

കവരത്തി: ചാനൽ ചർച്ചയിൽ ബയോവെപ്പണ്‍ പരാമര്‍ശം നടത്തി രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ട ചലച്ചിത്ര പ്രവർത്തക ഐഷ സുല്‍ത്താന ലക്ഷദ്വീപിലെത്തി. പോലീസിന്റെ നിര്‍ദേശ പ്രകാരം നിയമ നടപടികൾക്ക് വിധേയയാകുമെന്നും പൊലീസിന് മുന്നിലെത്താന്‍ ഭയമില്ലെന്നും ഐഷ വ്യക്തമാക്കി.

ഇപ്പോഴത്തെ നടപടികളില്‍ പൊലീസുകാരെ കുറ്റപ്പെടുത്തുന്നില്ലെന്നും അവര്‍ ചെയ്യുന്നത് അവരുടെ ജോലി മാത്രമാണെന്നും ഐഷ ചൂണ്ടിക്കാട്ടി. അതേസമയം, തനിക്കെതിരായി കൃത്യമായ അജണ്ട ഉള്ളത് ബിജെപിക്കാണെന്നും തന്റെ നാക്കുപിഴയെ അവർ ആയുധമാക്കുകയായിരുന്നു എന്നും ഐഷ പറഞ്ഞു. രാജ്യത്തെ നിയമ വ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും ഐഷ കൂട്ടിച്ചേർത്തു.
ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹകുറ്റം ചുമത്തി രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന പോലീസിന്റെ നിര്‍ദേശപ്രകാരമാണ് അഭിഭാഷകനൊപ്പം ഐഷ ലക്ഷദ്വീപിലെത്തിയത്. ചോദ്യം ചെയ്യലിനോട് പൂര്‍ണമായും സഹകരിക്കുമെന്നും ഇതിന് ശേഷം കേരളത്തിലേക്ക് മടങ്ങിയെത്തുമെന്നും ഐഷ വ്യക്തമാക്കി.

Leave A Reply

Your email address will not be published.