അയ്യപ്പൻറെ ജനനമില്ലേ? ശിവനും മോഹിനിയും സംഗമിച്ച്, അതുപോലെ ലാലേട്ടന്‌റെയും മമ്മൂക്കയുടെയും മകനായി ജനിക്കണം’…

0 35

കള എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് പിന്നാലെ അഭിപ്രായങ്ങൾ കൊണ്ട് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് നടന്‍ സുമേഷ് മൂര്‍. ഇപ്പോഴിതാ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും കൂടെ അവസരം കിട്ടുകയാണെങ്കില്‍ ഏത് കഥാപാത്രം ചെയ്യാനായിരിക്കും ഇഷ്ടം എന്ന ചോദ്യത്തിന് മൂർ പറഞ്ഞ മറുപടി വൈറലാകുന്നു. മമ്മൂക്കയുടെയും ലാലേട്ടന്‌റെയും ഒപ്പം നില്‍ക്കുന്നതാണോ, അതോ ഓപ്പോസിറ്റ് നില്‍ക്കുന്നതാണോ ഇഷ്ടം എന്നായിരുന്നു ഒരു പ്രമുഖ ചാനൽ മൂറിനോട് ചോദിച്ചത്. ഇതിനു താരം നൽകിയ മറുപടിയാണ് വൈറലാകുന്നത്.

അയ്യപ്പന്‌റെ ജനനം ഇല്ലെ, ശിവനും മഹാവിഷ്ണുവിന്‌റെ മോഹിനിയും സംഗമിച്ചിട്ട്. അത് പോലെ മമ്മൂക്കയുടേം ലാലേട്ടന്‌റെം മോനായിട്ട് ഞാന്‍ ജനിച്ചോട്ടെ. അല്ലാതെ ഞാന്‍ എന്ത് പറയാനാ. എനിക്ക് അവരുടെ കൂടെ എന്ത് കിട്ടിയാലും ഇഷ്ടമാണ്. മമ്മൂക്കയുടെയും ലാലേട്ടന്‌റെയും കൂടെ എന്ത് റോള്‍ കിട്ടിയാലും ഞാൻ അഭിനയിക്കും’, മൂർ ചിരിയോടെ പറയുന്നു.

കള കണ്ട് സിനിമാമേഖലയിൽ നിന്നും ആരെങ്കിലും വിളിച്ചോ എന്ന ചോദ്യത്തിന് ‘സുഹൃത്തും നടനുമായ അക്ഷയ് രാധാകൃഷ്ണന്‍ വിളിച്ചു. പിന്നെ ആസിഫ് ഇക്ക ഇന്‍സ്റ്റയില്‍ ഒരു വോയിസ് നോട്ട് അയച്ചു. സംവിധായകരില്‍ ഒന്നോ രണ്ടോ പേര് വിളിച്ചിട്ടുണ്ട്’ എന്നും മൂർ അഭിമുഖത്തില്‍ വെളിപ്പെടുത്തി.

Leave A Reply

Your email address will not be published.