കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽ നിന്ന് ലക്ഷദ്വീപിനെ മാറ്റുന്നു: വാർത്തകളിൽ വിശദീകരണവുമായി ലക്ഷദ്വീപ് കളക്ടർ അധികാര പരിധിമാറ്റാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് കളക്ടർ വ്യക്തമാക്കി.

0 30

കവരത്തി : കേരള ഹൈക്കോടതിയുടെ അധികാര പരിധിയിൽ നിന്ന് ലക്ഷദ്വീപിനെ മാറ്റാൻ നീക്കങ്ങൾ നടത്തുന്നതായി മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് ലക്ഷദ്വീപ് കളക്ടർ അസ്‌കർ അലി. അധികാര പരിധിമാറ്റാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് കളക്ടർ വ്യക്തമാക്കി.

ലക്ഷദ്വീപിന്റെ അധികാരപരിധി കേരള ഹൈക്കോടതിയിൽ നിന്നും കർണാടക ഹൈക്കോടതിയിലേക്ക് മാറ്റാൻ അഡ്മിനിസ്‌ട്രേറ്റർ ശുപാർശ നൽകിയെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് സത്യാവസ്ഥ വ്യക്തമാക്കി കളക്ടർ രംഗത്ത് വന്നത്.
ദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ നടപ്പിലാക്കിയ ഭരണ പരിഷ്‌കാരങ്ങളേ എതിർത്തുള്ള പ്രതിപക്ഷ ഹർജികൾ കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇക്കാരണത്താലാണ് അധികാര പരിധി മാറ്റുന്നത് എന്ന തരത്തിലായിരുന്നു വാർത്തകൾ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്

Leave A Reply

Your email address will not be published.