പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങൾ റോഡരികിൽ നിന്നും നീക്കം ചെയ്യാൻ പദ്ധതി രൂപീകരിച്ച് കോഴിക്കോട് കളക്ടർ ദുരന്തനിവാരണ നിയമത്തിലെ 26, 34 വകുപ്പുകൾ പ്രകാരമാണ് കോഴിക്കോട് നടപടികൾ സ്വീകരിക്കുന്നത്

0 30

കോഴിക്കോട്: പിടിച്ചെടുത്തതും ഉപേക്ഷിച്ചതുമായ വാഹനങ്ങൾ റോഡരികിൽ നിന്നും നീക്കം ചെയ്യാൻ വിശദമായ പദ്ധതിക്ക് രൂപം നൽകിയതായി കോഴിക്കോട് ജില്ലാ കലക്ടർ സാംബശിവ റാവു അറിയിച്ചെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ദുരന്തനിവാരണ നിയമത്തിലെ 26, 34 വകുപ്പുകൾ പ്രകാരമാണ് കോഴിക്കോട് നടപടികൾ സ്വീകരിക്കുന്നത്. റോഡിനു വശങ്ങളിലായി ഉപേക്ഷിക്കപ്പെട്ട എല്ലാ വാഹനങ്ങളും നീക്കം ചെയ്യാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാൻ സബ് കളക്ടർ, വടകര റവന്യൂ ഡിവിഷണൽ ഓഫീസർ എന്നിവരെ ചുമതലപ്പെടുത്തി.
ചെലവുകൾ റോഡ് സുരക്ഷാ ഫണ്ടിൽ നിന്ന് വഹിക്കും. ജപ്തി ചെയ്തെടുക്കുന്ന വാഹനങ്ങൾ സൂക്ഷിക്കുന്നതിന് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താൻ തഹസിൽദാർമാരോടും നിർദ്ദേശിച്ചിട്ടുണ്ട്. പൊലീസ് സഹായത്തോടെയാകും നടപടികൾ.

‘ റിംഗ് റോഡ് കോൾ – ഇൻ പരിപാടിയിലൂടെ ലഭിച്ച പരാതിയെ തുടർന്ന് കോഴിക്കോട് നല്ലളത്തെ വാഹനങ്ങൾ നീക്കം ചെയ്യുന്ന കാര്യം ചർച്ച ചെയ്തപ്പോഴും വളരെ പോസറ്റീവ് ആയിട്ടായിരുന്നു കളക്ടർ പ്രതികരിച്ചത്. അത് കോഴിക്കോട് ജില്ലയിലേക്ക് വ്യാപിപ്പിച്ചത് അഭിനന്ദനാർഹം തന്നെയാണെന്ന്’ മന്ത്രി വ്യക്തമാക്കി.

Leave A Reply

Your email address will not be published.