സ്ത്രീധനമെന്നത് കേരളത്തിന്റെ ശാപമാണ്, ഇപ്പോള്‍ പ്രതികരിക്കുന്ന വ്യക്തികളുടെ മക്കളുടെ കല്യാണവും ഇങ്ങനെ തന്നെ നടക… ഇതിന്റെ തെളിവുകളെല്ലാം കൈയിലുണ്ട്, അ

0 45

കൊല്ലം: ഭര്‍ത്താവ് കിരണിന്റെ പീഡനം അറിഞ്ഞിട്ടും സഹോദരിയെ അവരുടെ വീട്ടിലേക്ക് വിടാന്‍ ശ്രമിച്ചിട്ടില്ലെന്ന് ഭർതൃ വീട്ടിൽ സ്ത്രീധന പീഡനത്തെത്തുടർന്ന് മരിച്ച വിസ്മയയുടെ സഹോദരൻ വിജിത്ത് റിപ്പോര്‍ട്ടര്‍ ടിവി യിൽ വ്യക്തമാക്കി. മാധ്യമങ്ങൾ വ്യാജപ്രചരണങ്ങള്‍ നടത്തി ക്രൂശിക്കരുതെന്നും സഹോദരി നഷ്ടപ്പെട്ട വ്യക്തിയുടെ മാനസികാവസ്ഥ മനസിലാക്കണമെന്നും വിജിത്ത് പറഞ്ഞു.
വിജിത്തിന്റെ വാക്കുകൾ ഇങ്ങനെ;
‘മാധ്യമങ്ങളിലെ ചിത്രങ്ങള്‍ പ്രശ്‌നത്തിന്റെ തുടക്കത്തിലുള്ളതാണ്. അതോടെ അവന്റെ വീട്ടിലേക്ക് പോകേണ്ടെന്ന് അവളോട് പറഞ്ഞതാണ്. അതിന് ശേഷം കുട്ടി ഇവിടെ തന്നെയായിരുന്നു. ഇനിയൊന്നും ചെയ്യില്ലെന്ന് പറഞ്ഞിട്ടാണ് അവള്‍ പോയത്. മാസങ്ങള്‍ക്ക് ശേഷമാണ് ഫോണില്‍ നിരന്തരം വിളിച്ച് തുടങ്ങിയതും പരീക്ഷയ്ക്ക് പോയപ്പോള്‍ അവളെ അവന്‍ നിര്‍ബന്ധിപ്പിച്ച് വിളിച്ചുകൊണ്ട് പോയതും. ഇതിന്റെ തെളിവുകളെല്ലാം കൈയിലുണ്ട്. അതെല്ലാം പൊലീസിന് കൈമാറിയിട്ടുണ്ട്. പ്രശ്‌നങ്ങളൊന്നും ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് മുന്നോട്ട് പോയതാണ്.
സ്ത്രീധനമെന്നത് കേരളത്തിന്റെ ശാപമാണ്. ആ സിസ്റ്റത്തിന്റെ ബലിയാടാണ് എന്റെ പെങ്ങള്‍. ഈ സിസ്റ്റം ഒരിക്കലും മാറില്ല. ഇപ്പോള്‍ പ്രതികരിക്കുന്ന വ്യക്തികളുടെ മക്കളുടെ കല്യാണവും ഇങ്ങനെ തന്നെ നടക്കും. സ്ത്രീധനത്തിനെതിരെ വ്യക്തമായ നിയമം വരണം. അവള്‍ക്ക് നല്ല വിദ്യാഭ്യാസം തന്നെ കൊടുത്തിട്ടുണ്ട്. മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ്. എന്നാല്‍ കല്യാണകമ്പോളത്തില്‍ പഠനം വിഷയമല്ല. സര്‍ക്കാര്‍ സംവിധാനങ്ങളിലും പൊലീസിലും വിശ്വാസമുണ്ട്.’

Leave A Reply

Your email address will not be published.