വിസ്മയ തനിക്ക് മകൾ: വിസ്മയയുടെ വീട് സന്ദർശിച്ച് ഗവർണർ

0 59

കൊല്ലം: ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടെ വീട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സന്ദർശിച്ചു. സ്ത്രീധനത്തിനെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കേരളത്തിലെ ഓരോ പെൺകുട്ടിയും തന്റെ മക്കളാണെന്നും വിസ്മയയും തന്റെ മകളാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ത്രീധനത്തിനെതിരെ സന്നദ്ധ പ്രവർത്തകർ ശക്തമായി രംഗത്തുവരണം. സ്ത്രീധനം വാങ്ങുകയും കൊടുക്കുകയും ചെയ്യുന്ന കല്യാണങ്ങളിൽ പങ്കെടുക്കില്ലെന്ന നിലപാട് സ്വീകരിക്കാൻ തയ്യാറാകണം. സ്ത്രീധനം ചോദിച്ചാൽ ആ ചെറുക്കനെ വേണ്ടെന്ന് പറയാൻ പെൺകുട്ടികൾ തയാറാകണമെന്നും’ അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം സുരേഷ് ഗോപി എംപിയും വിസ്മയയുടെ വീട് സന്ദർശിച്ചിരുന്നു. സ്ത്രീധന പീഡനങ്ങൾ ഒഴിവാക്കാനായി പഞ്ചായത്തുകളിൽ ഗ്രാമസഭകൾ രൂപീകരിക്കണം. പ്രധാനമന്ത്രിയെ ഉൾപ്പെടെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

Leave A Reply

Your email address will not be published.