കളം നിറഞ്ഞ് മെസ്സി: കോപയിൽ അർജന്റീനക്ക് തകർപ്പൻ ജയം

0 36

ബ്രസീലിയ: ലയണൽ മെസ്സിയുടെ കരുത്തിൽ കോപ അമേരിക്കയിൽ അർജന്റീനക്ക് തകർപ്പൻ ജയം. അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ബൊളീവിയെയാണ് അർജന്റീന ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. മെസ്സി രണ്ട് ഗോളും ഒരു അസിസ്റ്റുമായി മികച്ചു നിന്നപ്പോൾ അർജന്റീനയുടെ വിജയം എളുപ്പമാക്കി. ഒരു ജയം പോലുമില്ലാതെ ബൊളീവിയ ടൂർണമെന്റിൽ നിന്ന് പുറത്തായി.
മത്സരത്തിന്റെ തുടക്കം മുതൽ സമ്പൂർണ ആധിപത്യവുമായി കളം നിറഞ്ഞ നീലക്കുപ്പായക്കാർ ആദ്യ മിനിറ്റുകളിൽ തന്നെ ഗോളും നേടി. സെർജിയോ അഗ്വേറോ, ഗോമസ്, മെസ്സി, കൊറിയ എന്നിവരടങ്ങിയ നാലവർ സംഘം ചടുല നീക്കങ്ങളുമായി മുന്നേറിയ അർജന്റീന ആറാം മിനിറ്റിലായിരുന്നു ആദ്യ ഗോൾ നേടിയത്. മെസ്സിയുടെ അസിസ്റ്റിൽ ഗോമസ് പന്ത് ലക്ഷ്യത്തിലെത്തിച്ചു.
തുടർന്ന് പെനാൽറ്റിയിലൂടെ ലീഡ് ഇരട്ടിപ്പിച്ചു മെസ്സി(33,42) അഗ്വേറോയുടെ പാസിൽ നിന്ന് മൂന്നമത്തെ ഗോളും നേടി. എന്നാൽ രണ്ടാം പകുതിയിൽ സവേർദയിലൂടെ(60) ഒരു ഗോൾ മടക്കി ബൊളീവിയ മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും പകരക്കാരനായി ഇറങ്ങിയ മാർട്ടിനെസിലൂടെ(65) അർജന്റീനയുടെ നാലാമത്തെ ഗോളും നേടി ബൊളീവിയയുടെതിരിച്ചുവരവിനുള്ള സാധ്യതകൾ അവസാനിപ്പിക്കുകയായിരുന്നു.

Leave A Reply

Your email address will not be published.