മന്ദിരാ ബേദിയുടെ ഭര്‍ത്താവ് രാജ് കൗശല്‍ അന്തരിച്ചു ഹൃദയാഘാതം മൂലം ഇന്ന് രാവിലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

0 62

മുംബയ്: പ്രശസ്ത അഭിനേത്രിയും ടി വി അവതാരകയുമായ മന്ദിരാ ബേദിയുടെ ഭര്‍ത്താവ് രാജ് കൗശല്‍ അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് രാവിലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ദൂരദർശനിലെ ശാന്തി എന്ന സീരിയലിലൂടെയാണ് മന്ദിരാ ബേദി പ്രശസ്തയായത് ബോളിവു‌ഡില്‍ നിര്‍മ്മാതാവായിരുന്നു രാജ് കൗശല്‍. അദ്ദേഹം നിര്‍മ്മിച്ച ‘മൈ ബ്രദര്‍ നിഖില്‍’ എന്ന സിനിമയുടെ സംവിധായകന്‍ ഒനിര്‍ ആണ് മരണവാ‌ര്‍ത്ത തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി അറിയിച്ചത്.

ഒരു അഭിനേതാവായി സിനിമാ രംഗത്ത് വന്ന രാജ് കൗശല്‍ പിന്നീട് നിര്‍മ്മാതാവിന്റെ കുപ്പായം അണിയുകയായിരുന്നു. പില്‍ക്കാലത്ത് മൂന്ന് സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തു. ‘പ്യാ‌ര്‍ മേന്‍ കഭി കഭി’, ‘ഷാദി കോ ലഡു’, ‘ആന്തണി കോന്‍ ഹേ’, എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങള്‍. 1999ല്‍ വിവാഹം കഴിഞ്ഞ രാജ് കൗശല്‍ – മന്ദിരാ ബേദി ദമ്പതികള്‍ക്ക് 10 വയസ് പ്രായമുള്ള ഒരു മകനും ഒരു വള‌ര്‍ത്തുമകളും ഉണ്ട്.

Leave A Reply

Your email address will not be published.