വധഭീഷണിയും അപകീര്‍ത്തിപ്പെടുത്തുന്ന ഫോണ്‍ വിളികളും: മുൻമന്ത്രിയുടെ പരാതിയിൽ ശശികലയ്ക്കും 500 പേര്‍ക്കും എതിരെ കേസ്

ജൂണ്‍ ഏഴിനാണു ഷൺമുഖം പരാതിനല്‍കിയത്.

0 56

ചെന്നൈ: എ ഐഎഡിഎംകെയും ശശികലയും തമ്മിൽ തുറന്ന പോരിലേയ്ക്ക്. മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴിയായിരുന്ന ശശികലയിൽ നിന്നും വധഭീഷണിയും അപകീര്‍ത്തിപ്പെടുത്തുന്ന ഫോണ്‍ വിളികളും ഉണ്ടായി എന്ന് കാണിച്ച്‌ എ ഐഎഡിഎംകെ നേതാവും മുന്‍ നിയമ, കോടതി, ജയില്‍ മന്ത്രിയുമായിരുന്ന ഷണ്‍മുഖം പരാതി നൽകി. ഈ സംഭവത്തിൽ ശശികലയ്‌ക്കും 500 അനുയായികള്‍ക്കെതിരെയും തമിഴ്‌നാട് പൊലീസ് കേസെടുത്തു
ജൂണ്‍ ഏഴിനാണു ഷൺമുഖം പരാതിനല്‍കിയത്. ഇതേ തുടര്‍ന്ന് പൊലീസ് ഭീഷണിപ്പെടുത്തല്‍ (506(1) വകുപ്പ്), അഞ്ജാത ഫോണ്‍വിളിയിലൂടെ വധഭീഷണിയുയര്‍ത്തല്‍ (507), പ്രേരണാകുറ്റം (109) എന്നീ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പുകള്‍ ചാര്‍ത്തി കേസെടുത്തു. ഇതിന് പറമെ ഐടി നിയമത്തിലെ 67ാം വകുപ്പു പ്രകാരവും കേസുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റ പാര്‍ട്ടിയെ വീണ്ടും ശക്തിപ്പെടുത്താമെന്ന രീതിയിൽ ശശികല ഏതാനും എ ഐഎഡിഎംകെ നേതാക്കളുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

Leave A Reply

Your email address will not be published.