കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് കര്‍ശന നിയന്ത്രണവുമായി കര്‍ണാടക

0 29

ബംഗളൂരു: കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് കര്‍ശന നിയന്ത്രണവുമായി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തേക്ക് വരാന്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ രണ്ടുഡോസ് വാക്സിന്‍ എടുത്ത രേഖയോ നിര്‍ബന്ധമാണെന്ന് കര്‍ണാടക അറിയിച്ചു. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി
കേരള- കര്‍ണാടക അതിര്‍ത്തി ജില്ലകളായ ദക്ഷിണ കന്നഡ , കൊടഗു , ചാമ്രാജ് നഗര എന്നിവിടങ്ങളിലെ ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കും . സംസ്ഥാനത്തേക്ക് ഇടയ്ക്ക് വന്നുപോകുന്ന വിദ്യാര്‍ത്ഥികള്‍ , വ്യാപാരികള്‍ എന്നിവര്‍ രണ്ടാഴ്ച കൂടുമ്പോള്‍ പരിശോധന നടത്തണം.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രണ്ടുവയസില്‍ താഴെയുള്ള കുട്ടികള്‍ക്കും , മരണ / ചികിത്സ സംബന്ധമായ ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ക്കും മാത്രം ഇളവ് അനുവദിക്കും.

Leave A Reply

Your email address will not be published.