പോക്‌സോ കേസ്: യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

0 35

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ സഹായിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാന്‍ മുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. പോക്‌സോ കേസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിലെ രണ്ടാം പ്രതിയായ ഷാന്‍ ഒരു മാസമായി ഒളിവിലാണ്.
കേസിലെ ഒന്നാം പ്രതിയായ റിയാസാണ് കുറ്റക്കാരനെന്നും ഷാന്‍ മുഹമ്മദിന് കേസുമായി ബന്ധമില്ലെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. കോണ്‍ഗ്രസ് നേതാവ് അഡ്വ. മാത്യു കുഴല്‍നാടന്‍ വഴിയാണ് ഷാന്‍ അപേക്ഷ സമര്‍പ്പിച്ചത്. ഷാന്‍ മുഹമ്മദിന്റെ മുന്‍ ഡ്രൈവറാണ് റിയാസ്. ഇയാള്‍ കുറ്റം ചെയ്ത കാര്യം അറിയാമായിരുന്നിട്ടും ഷാന്‍ അധികൃതരെ ഈ വിവരം അറിയിക്കാന്‍ തയാറായില്ലെന്നാണ് ആരോപണം.

റിയാസ് പിടിയിലായതോടെയാണ് ഷാന്‍ മുഹമ്മദ് ഒളിവില്‍ പോയത്. ഇയാളെ കണ്ടെത്താനായി പോലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. 2021 മാര്‍ച്ച് 20ന് രാത്രി പെണ്‍കുട്ടിയെ റിയാസ് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. പീഡനക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടെങ്കിലും ഷാന്‍ മുഹമ്മദിനെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം സ്വീകരിക്കുന്നത് എന്ന ആരോപണവും ശക്തമാണ്.

Leave A Reply

Your email address will not be published.