വാത്സല്യത്തിലെ വില്ലൻ മമ്മൂട്ടിയാണെന്ന് റിമ കല്ലിങ്കൽ, ഹാപ്പി ഹസ്ബന്റ്‌സിലെ കഥാപാത്രം ഓർമിപ്പിച്ച് സോഷ്യൽ മീഡിയ

0 20

മമ്മൂട്ടിയെ നായകനാക്കി കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത വാത്സല്യം കുടുംബപ്രേക്ഷകരുടെ പ്രിയ ചിത്രമാണ്. തിയേറ്ററുകളിൽ ഹിറ്റ് ആയ ചിത്രം വർഷമെത്ര കഴിഞ്ഞാലും പ്രേക്ഷകരുടെ മനസ്സിൽ തങ്ങി നിൽക്കുന്നതാണ്. സിനിമയിലെ സ്ത്രീവിരുദ്ധത ചൂണ്ടികാട്ടി പലരും രംഗത്ത് വന്നിരുന്നു. സിനിമാ ഗ്രൂപ്പുകളിൽ ഇതുസംബന്ധിച്ച് നിരവധി ചർച്ചകളും നടക്കാറുണ്ട്. മേലേടത്ത് രാഘവന്‍ നായര്‍ എന്ന കഥാപാത്രത്തെ നായകനാക്കിയും രാഘവന്‍ നായരുടെ സഹോദരന്റെ (സിദ്ധിഖിന്റെ) ഭാര്യക്ക് നെഗറ്റിവ് ഷെയ്ഡുമാണ് ചിത്രത്തിൽ നൽകിയിരിക്കുന്നത്.

എന്നാൽ, കാലം മാറുമ്പോൾ ഇതിനെ കുറിച്ചുള്ള ചർച്ചകളും മാറാറുണ്ട്. സിനിമ ഇറങ്ങിയ കാലത്ത് നായകൻ മമ്മൂട്ടിയും വില്ലത്തി അനുജന്റെ ഭാര്യയുമായിരുന്നെങ്കിൽ വർഷങ്ങൾ കഴിയുമ്പോൾ മമ്മൂട്ടി വില്ലനും സഹോദരന്റെ ഭാര്യ നായികയുമായി മാറുന്ന കാഴ്ചയാണ് കാണുന്നത്. വാത്സല്യം സിനിമയിലെ മമ്മൂട്ടി കഥാപാത്രത്തെ ട്രോളി പ്രമുഖ ട്രോള്‍ ഗ്രൂപ്പായ ഇന്റര്‍നാഷണല്‍ ചളു യൂണിയനില്‍ വന്ന ട്രോൾ പങ്കുവെച്ച് നടി റിമ കല്ലിങ്കലും രംഗത്ത് വന്നു.

Leave A Reply

Your email address will not be published.