പെഗസസ് : സമൂഹമാധ്യമങ്ങളിലെ സമാന്തര ചര്‍ച്ച ഒഴിവാക്കണം, പറയാനുള്ളത് കോടതിയിൽ പറയണം: പ്രതിപക്ഷത്തോട് സുപ്രീംകോടതി ഹര്‍ജി സമര്‍പ്പിച്ചവര്‍ക്ക് നീതിന്യായവ്യവസ്ഥയില്‍ വിശ്വാസം ഉണ്ടായിരിക്കണമെന്നും സമൂഹമാധ്യമങ്ങളിലെ സമാന്തരചര്‍ച്ചകള്‍ ഒഴിവാക്കണമെന്നും കോടതി

0 19

ന്യൂഡല്‍ഹി: പെഗസസ് വിഷയത്തില്‍ സമൂഹമാധ്യമത്തില്‍ നടക്കുന്ന സമാന്തര ചര്‍ച്ചകളില്‍ ആശങ്ക പ്രകടിപ്പിച്ച സുപ്രീംകോടതി. വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചവര്‍ക്ക് നീതിന്യായവ്യവസ്ഥയില്‍ വിശ്വാസം ഉണ്ടായിരിക്കണമെന്നും സമൂഹമാധ്യമങ്ങളിലെ സമാന്തരചര്‍ച്ചകള്‍ ഒഴിവാക്കണമെന്നും കോടതി പറഞ്ഞു.

പറയാനുള്ളതെല്ലാം കോടതിയില്‍ പറയണമെന്നും പ്രതിപക്ഷ നേതാക്കളും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെട്ട ഹര്‍ജിക്കാരോടു കോടതി വ്യക്തമാക്കി. കോടതിയെ സമീപിച്ചു കഴിഞ്ഞാല്‍ പിന്നെ ശരിയായ ചര്‍ച്ച ഇവിടെയാണു നടക്കേണ്ടതെന്നും സോഷ്യൽ മീഡിയയിലല്ല എന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കൂടുതല്‍ സമയം ആവശ്യപ്പെട്ടതോടെ കേസില്‍ വാദം കേള്‍ക്കുന്നത് തിങ്കളാഴ്ചയിലേക്കു മാറ്റി.

Leave A Reply

Your email address will not be published.