ശരണ്യയുടെ ബില്ലടയ്ക്കാന്‍ സീമ സ്വര്‍ണ്ണം മുഴുവന്‍ വിറ്റു, ശരണ്യയ്ക്കായി ജീവിച്ചത് പത്തുവര്‍ഷം കോവിഡ് ബാധിച്ച്‌ മെയ് 23നാണ് ശരണ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

0 18

തിരുവനന്തപുരം : കുടുംബപ്രേക്ഷകരുടെ പ്രിയതാരം ശരണ്യ ശശി വിടവാങ്ങി. സര്‍ജറികളുടെയും കീമോകളുടെയും മരുന്നുകളുടെയും നടുവില്‍ പത്തുവർഷമായി കഴിഞ്ഞ ശരണ്യ വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായിരിക്കുകയാണ്. ഒരു തലവേദനയായി വന്നത് ക്യാൻസർ ആണെന്ന് തിരിച്ചറിഞ്ഞ കാലം മുതൽ ശരണ്യയുടെ ഏതൊരു ആവശ്യത്തിനും നടി സീമ ജി നായര്‍ ഒപ്പമുണ്ട്.

നിരന്തരമുള്ള ചികിത്സയുടെ സമയത്ത് സാമ്പത്തികമായി പ്രതിസന്ധിയിൽ എത്തിയപ്പോൾ സീമ സഹായാഭ്യർത്ഥനയുമായി ലൈവില്‍ എത്തി. ചികിത്സയ്ക്ക് പുറമെ നിരവധി പേരുടെ കാരുണ്യത്തില്‍ സ്ഥലം വാങ്ങി വീട് നിർമ്മിച്ചതിലും സീമ മുൻപന്തിയിൽ ഉണ്ടായിരുന്നു.
താരത്തിന്റെ അവസാന ദിവസങ്ങളിലെ ചികിത്സയ്ക്ക് പണമില്ലാതെ വന്നപ്പോള്‍ സീമ തന്റെ സ്വര്‍ണ്ണം മുഴുവന്‍ എടുത്തു വിറ്റാണ് ആശുപത്രി ബില്‍ അടച്ചതെന്നാണ് പുതിയ റിപ്പോർട്ട്. കോവിഡ് ബാധിച്ച്‌ മെയ് 23നാണ് ശരണ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതിന് പിന്നാലെ വെന്റിലേറ്റര്‍ ഐസിയുവിലേക്ക് മാറ്റി. ജൂണ്‍ 10ന് നെഗറ്റീവ് ആയതിനെത്തുടര്‍ന്ന് മുറിയിലേക്കു മാറ്റിയെങ്കിലും ആരോഗ്യസ്ഥിതി മോശമാകുകയായിരുന്നു. തുടർന്നായിരുന്നു താരത്തിന്റെ അന്ത്യം.

Leave A Reply

Your email address will not be published.