നടി ശോഭന അവിവാഹിതയായി തുടരാന്‍ കാരണം പ്രമുഖ നടന്‍?

0 53

വിവാഹത്തെക്കുറിച്ചുള്ള ചിന്താഗതി മാറിയെന്നും ശോഭന അടുത്ത ബന്ധുവിനെ വിവാഹം ചെയ്യാനൊരുങ്ങുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകളും

തെന്നിന്ത്യൻ സിനിമയുടെ താരറാണിയായി ഒരുകാലത്ത് തിളങ്ങിയ നടിയാണ് ശോഭന. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ ശോഭന നീണ്ട ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയുമായി ഒന്നിക്കുന്ന ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്ച്ചയാകുന്നത് ശോഭന അവിവാഹിതയായി തുടരുന്നതിന്റെ കാരണമാണ്.

ഒരു മാധ്യമ പ്രവർത്തകന്റെ വാക്കുകളാണ് വീണ്ടും ചര്‍ച്ചയ്ക്ക് കാരണം. ശോഭനയ്ക്ക് മലയാളത്തിലെ പ്രമുഖ നടനുമായി ഉണ്ടായിരുന്ന പ്രണയമാണ് അവിവാഹിതയായി തുടരാന്‍ കാരണം. പലരുമായും ശോഭനയുടെ പേരുകള്‍ പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ മലയാള സിനിമയിലെ വലിയൊരു നടനുമായിട്ടായിരുന്നു ശോഭനയുടെ പ്രണയം. അവര്‍ ഒരുമിച്ചഭിനയിച്ച പല ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു.പക്ഷെ അയാൾ മറ്റൊരു വിവാഹം ചെയ്തതോടെ ശോഭന അവിവാഹിതയായി തുടരുകയായിരുന്നു.

.

വിവാഹത്തെക്കുറിച്ചുള്ള ചിന്താഗതി മാറിയെന്നും ശോഭന അടുത്ത ബന്ധുവിനെ വിവാഹം ചെയ്യാനൊരുങ്ങുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകളും ഇടക്കാലത്ത് പ്രചരിച്ചിരുന്നു. 2010ല്‍ ശോഭന ഒരു കുഞ്ഞിനെ ദത്തെടുത്തു. അനന്തനാരായണി എന്ന പേരാണ് താരം മകള്‍ക്ക് നല്‍കിയത്. ശോഭനയ്‌ക്കൊപ്പമുള്ള അനന്തനാരായണിയുടെ ചിത്രം ഇടയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

Leave A Reply

Your email address will not be published.