സംസ്ഥാന സ്‌കൂൾ കായികമേള 16 മുതൽ.

0 6

സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്റെ 63–-ാം പതിപ്പിന്‌ കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ്‌ സിന്തറ്റിക്‌ ട്രാക്ക്‌ സ്‌റ്റേഡിയം തയ്യാറായി. 16 മുതൽ 19 വരെ നടക്കുന്ന മീറ്റിനായി അത്‌ലറ്റിക്‌ ഫെഡറേഷന്റെ മാർഗനിർദേശപ്രകാരമാണ്‌ ട്രാക്ക്‌ ഒരുക്കിയതും സ്‌റ്റേഡിയം നിർമിച്ചതും. ഫെഡറേഷന്റെ ബി ലെവൽ സർട്ടിഫിക്കറ്റുള്ള സ്‌റ്റേഡിയമാണിത്‌. ഇന്ത്യയിൽ എ ലെവൽ സർട്ടിഫിക്കറ്റുള്ള സ്‌റ്റേഡിയങ്ങൾ അപൂർവമാണ്‌.  കേരളത്തിൽ ഇത്തരത്തിലുള്ള സ്‌റ്റേഡിയമില്ല.

16 വർഷത്തിനുശേഷമാണ്‌  ‘സ്‌കൂൾ ഒളിമ്പിക്‌സ്‌’ വീണ്ടും കണ്ണൂരിലെത്തുന്നത്‌. 2003ൽ പൊലീസ്‌ പരേഡ്‌ ഗ്രൗണ്ടിലായിരുന്നു 47–-ാമത്‌ മീറ്റ്‌. സമ്പൂർണ സുരക്ഷയാണ്‌ ഇത്തവണത്തെ പ്രത്യേകത. കായികോത്സവവുമായി ബന്ധപ്പെട്ട എല്ലാവരെയും ഇൻഷുർ ചെയ്‌തു. അത്‌ലീറ്റുകൾക്ക്‌ പരിശീലനത്തിനും വിപുലമായ സൗകര്യമുണ്ട്‌. കാണികൾക്കായി താൽക്കാലിക ഗ്യാലറി ഒരുക്കുന്നു. നാലുദിവസം കണ്ണും കാതും കരളും കണ്ണൂരിനു നൽകാം.

Leave A Reply

Your email address will not be published.