സാഹസിക യാത്രയാണേൽ പോകാം മൂന്നു മലകളാൽ ചുറ്റപ്പെട്ട വാഗമണ്ണിലേക്ക്.

0 4

കേ​ര​ള​ത്തി​ലെ​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​വി​നോ​ദ​ ​സ​ഞ്ച​ര​കേ​ന്ദ്ര​മാ​യ​ ​വാ​ഗ​മ​ണ്ണി​ലെ​ ​അ​തി​പ്ര​ധാ​ന​മാ​യ​ ​സ്ഥ​ല​മാ​ണ് ​വീ​ര​ ​വേ​ലാ​യു​ധ​പ്പെ​രു​മാ​ൾ​ ​ക്ഷേ​ത്രം​ ​നി​ൽ​ക്കു​ന്ന​ ​മു​രു​ക​ൻ​മ​ല.​ ​ച​രി​ത്ര​വും​ ​വി​ശ്വാ​സ​വും​ ​സ​മ്മേ​ളി​ച്ചു​ ​പ്ര​കൃ​തി​യൊ​രു​ക്കി​യ​ ​അ​പൂ​ർ​വ​ ​കാ​ഴ്ച​യാ​ണ് ​മു​രു​ക​ൻ​മ​ല.​ മ​ഞ്ഞുമൂ​ടി​യ​ ​മൊ​ട്ട​ക്കു​ന്നു​ക​ളും​ ​പു​ൽ​ത്ത​കി​ടി​ക​ളും​ ​പൈ​ൻ​ ​മ​ര​ക്കാ​ടു​ക​ളും​ ​ത​ണു​ത്ത​ ​കാ​ലാ​വ​സ്ഥ​യും​ ​കൊ​ണ്ട് ​പ്ര​സി​ദ്ധ​മാ​യ​ ​വാ​ഗ​മ​ണ്ണി​ലെ​ ​പ്ര​ധാ​ന​ ​മ​ല​നി​ര​ക​ളി​ലൊ​ന്നാ​ണ് ഇവിടം. കോ​ട്ട​യം​ ​-​ ​ഇ​ടു​ക്കി​ ​അ​തി​ർ​ത്തി​യി​ലാ​ണ് ​മു​രു​ക​ൻ​മ​ല.​ വാ​ഗ​മ​ൺ​ ​വ​ഴി​ക്ക​ട​വ് ​റോ​ഡി​ൽ​ ​നി​ന്ന് ​വ​ല​ത്തോ​ട്ട് ​സ​ഞ്ച​രി​ച്ചാ​ൽ​ ​മു​രു​ക​ൻ​മ​ല​യി​ലെ​ത്താം.​ചെ​റി​യ​ ​ക​യ​റ്റം​ ​ക​യ​റി​ ​താ​ഴ് ​വ​ര​യി​ലെ​ത്തി​യാ​ൽ​ ​ചെ​റി​യ​ ​പാ​റ​ക്കെ​ട്ടു​ക​ളും​ ​പൂ​ൽ​മേ​ടും​ ​നി​റ​ഞ്ഞ​ ​മു​രു​ക​ൻ​മ​ല​ ​മാ​നം​മു​ട്ടെ​ ​നി​ൽ​ക്കു​ന്ന​ത് ​കാ​ണാം.​ മു​രു​ക​ൻ​മ​ല,​ കു​രി​ശ് ​മ​ല,​ ത​ങ്ങ​ൾ​പാ​റ​ ​മ​ല​ ​എ​ന്നീ​ ​മൂ​ന്ന് ​മ​ല​ക​ളാ​ൽ​ ​ചു​റ്റ​പ്പെ​ട്ട് ​നി​ൽ​ക്കു​ന്ന​ ​വാ​ഗ​മ​ൺ​ ​മ​ത​ ​സൗ​ഹാ​ർദ്ദം ​നി​ല​നി​റു​ത്തു​ന്ന​ ​പ്ര​ദേ​ശ​വു​മാ​ണ്.

പ​ശ്ചി​മ​ഘ​ട്ട​ ​മ​ല​നി​ര​ക​ളു​ടെ​ ​ഭാ​ഗ​മാ​യ​ ​വാ​ഗ​മ​ൺ​ ​സ​മു​ദ്ര​നി​ര​പ്പി​ൽ​ ​നി​ന്ന് 1100​ ​അ​ടി​ ​ഉ​യ​ര​ത്തി​ലാ​ണ് ​സ്ഥി​തി​ ​ചെ​യ്യു​ന്ന​ത്.​ വാ​ഗ​മ​ണ്ണി​നെ​ ​കോ​ട്ട​ ​കെ​ട്ടി​ ​സം​ര​ക്ഷി​ക്കു​ന്ന​തു​ ​പോ​ലെ​ ​ഒ​രു​ ​വ​ശ​ത്ത് ​മു​രു​ക​ൻ​ ​മ​ല​യും​ ​മ​റു​വ​ശ​ത്ത് ​കു​രി​ശ് ​മ​ല​യും​ ​നി​ൽ​ക്കു​ന്ന​ത് ​കാ​ണാം.​ അ​ടി​വാ​ര​ത്ത് ​നി​ന്ന് ​പ​ച്ച​ ​പു​ല്ല് ​നി​റ​ഞ്ഞ​ ​കു​ത്ത​നെ​ ​കി​ട​ക്കു​ന്ന​ ​മ​ല​ ​ക​യ​റി​ ​ചെ​ന്നാ​ൽ​ ​മു​രു​ക​ൻ​മ​ല​യി​ലെ​ ​വീ​ര​വേ​ലാ​യു​ധ​ ​പെ​രു​മാ​ൾ​ ​ക്ഷേ​ത്രം​ ​കാ​ണാം.​ അ​വി​ടെ​ ​നി​ന്ന് ​ചെ​റു​ ​പാ​ത​യി​ലൂ​ടെ​ ​ഒ​രു​ ​കി​ലോ​മീ​റ്റ​റോ​ളം​ ​സ​ഞ്ച​രി​ച്ചാ​ൽ​ ​മു​രു​ക​ൻ​മ​ല​യു​ടെ​ ​മു​ക​ളി​ലെ​ത്താം. 25​ ​ഏ​ക്ക​റോ​ളം​ ​ത​ട്ട് ​ത​ട്ടാ​യി​ ​കി​ട​ക്കു​ന്ന​ ​മ​ല​യു​ടെ​ ​മു​ക​ളി​ൽ​ ​വീ​ര​ ​വേ​ലാ​യു​ധ​പ്പെ​രു​മാ​ൾ​ ​കു​ടി​കൊ​ള്ളു​ന്ന​ ​ക്ഷേ​ത്രം​ ​മ​നോ​ഹ​ര​മാ​യ​ ​സെ​റ്റി​ട്ട​ ​പോ​ല​ത്തെ​ ​കാ​ഴ്ചാ​നു​ഭ​വം​ ​ന​ൽ​കു​ന്നു.​

മു​രു​ക​ൻ​മ​ല​ ​ക്ഷേ​ത്ര​ത്തി​ന് ​പു​റ​കി​ൽ​ ​പാ​റ​ക്കൂട്ട​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​ഗു​ഹാ​ ​ക്ഷേ​ത്ര​വും​ ​ഉ​ണ്ട്.​ മു​രു​ക​ൻ​മ​ല​യു​ടെ​ ​താ​ഴ് ​വാ​ര​ത്ത് ​കൂ​ടി​ ​ര​ണ്ട് ​കി​ലോ​മീ​റ്റ​റോ​ളം​ ​സ​ഞ്ച​രി​ച്ചാ​ൽ​ ​ത​ങ്ങ​ൾ​ ​പാ​റ​ ​കാ​ണാ​ൻ​ ​പ​റ്റും.​അ​ടു​ത്ത​ ​ത​ന്നെ​യാ​ണ് ​കു​രി​ശ് ​മ​ല​.​ ​സ​ഞ്ചാ​രി​ക​ളെ​ ​കൂ​ടു​ത​ൽ​ ​ആ​ക​ർ​ഷി​ക്കു​ന്ന​ ​പൈ​ൻ​ ​മ​ര​ക്കാ​ടു​ക​ളും​ ​തേ​യി​ല​ത്തോ​ട്ട​ങ്ങ​ളു​മെ​ല്ലാം​ ​മു​രു​ക​ൻ​മ​ല​യ്ക്ക് ​ചു​റ്റും​ ​ദ്യ​ശ്യ​ ​വി​രു​ന്നൊ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​കൃ​തി​ ​ഭം​ഗി​ ​കൊ​ണ്ടും​ ​കാ​ലാ​വ​സ്ഥ​ ​കൊ​ണ്ടും​ ​സി​നി​മാ​ക്കാ​രു​ടെ​ ​ഇ​ഷ്ട​ ​സ്ഥ​ല​മാ​യ​ ​വാ​ഗ​മ​ണ്ണി​ലെ​ ​ആ​ക​ർ​ഷ​ണ​ ​കേ​ന്ദ്ര​മാ​യി​ ​മു​രു​ക​ൻ​മ​ല​യും​ ​മാ​റു​ക​യാ​ണ്.

Leave A Reply

Your email address will not be published.