ശബരിമല കേസ്‌ വിശാല ബെഞ്ചിലേക്ക്‌.

0 5

ന്യൂഡൽഹി : ശബരിമല കേസ്‌ ഏഴംഗ വിശാലബെഞ്ചിന്‌ വിടാൻ സുപ്രീം കോടതി വിധി. സ്‌ത്രീപ്രവേശനം അനുവദിച്ചതിനെതിരായ പുനപരിശോധനാ ഹർജിയിലാണ്‌  ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അ‍ഞ്ചംഗ ഭരണഘടന ബെഞ്ച്‌  വിധി പറഞ്ഞത്‌. കേസ്‌ 7 അംഗ ഭരണഘടനാ ബെഞ്ച്‌ പരിഗണിക്കും.

2018 സെപ്റ്റംബര്‍ 28ന്‌ ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള കോടതിവിധിക്കെതിരെ 56  പുനപരിശോധന ഹർജികളിലാണ്‌ ഇന്ന്‌ തീരുമാനമെടുത്തത്‌. ബെഞ്ചിലെ രണ്ടിനെതിരെ മൂന്ന്‌ പേരുടെ ഭൂരിപക്ഷ വിധിയാണ്‌ വന്നത്‌.

ആദ്യം മൂന്നുപേരുടെ വിധിപ്രസ്‌താവം ആണ്‌ വായിച്ചത്‌. ചീഫ്‌ ജസ്‌റ്റീസ് രഞ്‌ജൻ ഗൊഗോയ്‌, ജസ്‌റ്റിസ്‌ ഇന്ദു മൽഹോത്ര,  ജസ്‌റ്റിസ്‌ എ എം  ഖാൻവിൽക്കർ എന്നിവരുടെ വിധിയാണ്‌ ആദ്യം വായിച്ചത്‌. ആര്‍ എഫ് നരിമാന്‍, ഡി വൈ ചന്ദ്രചൂഢ് എന്നിവരാണ്‌ ബെഞ്ചിലെ മറ്റ്‌ അംഗങ്ങൾ.

2018 സെപ്‌തംബർ 29നാണ്‌ ശബരിമലയിൽ സ്‌ത്രീപ്രവേശം അനുവദിച്ച്‌ അന്ന്‌ ചീഫ്‌ജസ്‌റ്റിസായിരുന്ന ദീപക്‌ മിശ്ര, ജസ്‌റ്റിസുമാരായ ആർ എഫ്‌ നരിമാൻ, എ എൻ ഖാൻവിൽകർ, ഡി വൈ ചന്ദ്രചൂഡ്‌, ഇന്ദു മൽഹോത്ര എന്നിവരുൾപ്പെട്ട ഭരണഘടനാ ബെഞ്ച്‌ വിധി പുറപ്പെടുവിച്ചത്‌. ജസ്‌റ്റിസ്‌ ഇന്ദു മൽഹോത്ര മാത്രം വിയോജിച്ചപ്പോൾ നാല്‌ ജഡ്‌ജിമാരും സ്‌ത്രീപ്രവേശത്തെ അനുകൂലിച്ചു.   വിധിക്കെതിരെ 56 പുനഃപരിശോധനാ ഹർജികളും നാല്‌ റിട്ട്‌ ഹർജികളുമാണ്‌ സമർപ്പിച്ചത്. ജസ്‌റ്റിസ്‌ ദീപക്‌ മിശ്ര വിരമിച്ചതിനെ തുടർന്ന്‌ പുതിയ ചീഫ്‌ജസ്‌റ്റിസ്‌ രഞ്‌ജൻ ഗൊഗോയ്‌ അഞ്ചംഗ ബെഞ്ചിൽ ഉൾപ്പെട്ടു. മറ്റ്‌ ജഡ്‌ജിമാർക്ക്‌ മാറ്റമില്ല.  തുറന്ന കോടതിയിൽ ഫെബ്രുവരി ആറിന്‌ വാദംകേട്ട ശേഷം  വിധിപറയാൻ മാറ്റുകയായിരുന്നു. പന്തളം രാജകുടുംബം, ക്ഷേത്രം തന്ത്രി, എൻഎസ്‌എസ്‌ തുടങ്ങിയവരാണ്‌  പുനപരിശോധനാ ഹർജി നൽകിയത്‌.

Leave A Reply

Your email address will not be published.