മുനിസിപ്പല്‍ ജീവനക്കാര്‍ ഇനി മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍; ചരിത്ര തീരുമാനവുമായി സര്‍ക്കാര്‍.

0 6

തിരുവനന്തപുരം: മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിലെ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി പരിവര്‍ത്തനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അവതരിപ്പിച്ച കേരള മുനിസിപ്പാലിറ്റി ആക്ട് ഭേദഗതി ബില്‍ നിയമസഭ പാസ്സാക്കി.

മുനിസിപ്പല്‍ ജീവനക്കാര്‍ സര്‍ക്കാര്‍ ജീവനക്കാരായി മാറുന്നതോടു കൂടി നഗരകാര്യ വകുപ്പിന് നിയന്ത്രണത്തിലുള്ള എല്ലാ  ജീവനക്കാര്‍ക്കും ഏകീകൃത സ്വഭാവം കെവരുമെന്നതാണ്
ഇതിന്റെ പ്രത്യേകത. ജീവനക്കാരുടെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ജനങ്ങള്‍ക്ക് നല്‍കുന്ന സേവനത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും ഇത്  സഹായകമാകും.

സംസ്ഥാനത്തെ വിവിധ നഗരസഭകളിലായി ജോലി ചെയ്തു വരുന്ന 6431 ജീവനക്കാര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. ചരിത്രതീരുമാനമെടുത്ത എല്‍ഡിഎഫ് സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് വിവിധ കേന്ദ്രങ്ങളില്‍ ജീവനക്കാര്‍ ആഹ്ലാദപ്രകടനം നടത്തി.

Leave A Reply

Your email address will not be published.