ശബരിമല ദർശനത്തിനായി 36 സ്ത്രീകൾ ഓൺലൈൻ ആയി അപേക്ഷ നൽകി, പേരു വിവരങ്ങൾ രഹസ്യം

0 7

പത്തനംതിട്ട: മണ്ഡല മാസത്തിൽ ശബരിമല ദർശനത്തിനായി 36 സ്ത്രീകൾ ഓൺലൈൻ ആയി അപേക്ഷ നൽകി. ശബരി മലക്ക് പോകാൻ താൽപര്യപ്പെടുന്ന സ്ത്രീകൾ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണമെന്ന് 2018 ൽ ശബരിമല യുവതി പ്രവേശന വിധി വന്നതോടൊപ്പം സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രജിസ്‌ട്രേഷൻ നടപടികൾ പുരോഗമിക്കുന്നത്. അപേക്ഷിക്കുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതുവരെ ലഭിച്ചത് 36 അപേക്ഷകളാണ്. യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ലാത്ത അവസരത്തിൽ ഇനിയും സ്ത്രീകൾ ശബരിമല കയറാൻ വന്നേക്കുമെന്നാണ് റിപ്പോർട്ട്.

ശബരിമല കയറാൻ മുന്നോട്ട് വരുന്നവർക്ക് സുരക്ഷ ഒരുക്കണമെന്ന് ശബരിമല കയറിയ ബിന്ദു അമ്മിണി പറഞ്ഞിരുന്നു. ഇനിയും അനുമതി ലഭിച്ചാൽ ശബരിമല കയറുമെന്നു കനകദുർഗയും വ്യക്തമാക്കിയിരുന്നു.

Leave A Reply

Your email address will not be published.