മദ്രാസ്‌ ഐഐടിയിൽ വിദ്യാർഥിനി മരിച്ച സംഭവം : ഫോൺ തങ്ങളുടെ സാന്നിധ്യത്തിൽ പരിശോധിക്കണമെന്ന് രക്ഷിതാക്കൾ.

0 3

കൊല്ലം: തമിഴ്‌നാട്‌ കോട്ടൂർപുരം പൊലീസ്‌  സീൽചെയ്തു സൂക്ഷിച്ച ഫാത്തിമയുടെ മൊബൈൽഫോൺ തങ്ങളുടെ സാന്നിധ്യത്തിൽ തുറക്കണമെന്ന് തമിഴ്‌നാട് ഡിജിപി കെ വിജയകുമാറിനു മാതാപിതാക്കൾ ഇ മെയിലിൽ അയച്ച പരാതിയിൽ ആവശ്യപ്പെട്ടു. ഫോൺ പരിശോധിച്ചാൽ  മരണത്തിലേക്കുനയിച്ച കാരണങ്ങൾ വ്യക്തമാകുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ അച്ഛൻ അബ്ദുല്‍ ലത്തീഫ് പറഞ്ഞു. മൊബൈലിന്റെ പാസ്‌വേർഡ് സഹോദരി മറിയം ലത്തീഫീന് അറിയാം. ഫോൺ പരിശോധിക്കുമ്പോൾ ഐടി വിദ​ഗ്ധരുടെ സാന്നിധ്യവും ഉണ്ടാകണമെന്നും ആവശ്യപ്പെട്ടു. തമിഴ്‌നാട്‌ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയെ നേരിൽകണ്ട് പരാതി നൽകും.

കത്തെഴുതുന്ന ശീലം ഫാത്തിമയ്ക്കുണ്ടായിരുന്നു. മൊബൈൽ ഫോണിലെ കുറിപ്പ് കൂടാതെ പേപ്പറിൽ ഫാത്തിമ  മരണകാരണം എഴുതിയിട്ടുണ്ടാകുമെന്ന് മാതാപിതാക്കൾ പറഞ്ഞു. എന്നാൽ, മൃതദേഹം കണ്ടെത്തിയ  ഹോസ്റ്റൽമുറിയിലോ മറ്റെവിടെയെങ്കിലും നിന്നോ ആത്മഹത്യാക്കുറിപ്പ്‌ ലഭിച്ചതായി വിവരമില്ല. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നും പരാതിയിലുണ്ട്. കോട്ടൂർപുരം സിഐ ഫാത്തിമയുടെ കൊല്ലം കിളികൊല്ലൂരിലെ വീട്ടിൽ ബന്ധുക്കളെ ഫോണിൽവിളിച്ച്‌ അന്വേഷണ നടപടിക്രമം വിശദീകരിച്ചു.

Leave A Reply

Your email address will not be published.