കൊറോണ വൈറസ് ; കോടികളുടെ സഹായഹസ്തവുമായി ബിസിസിഐ

കോവിഡ് 19 എന്ന കൊറോണ വൈറസിന്റെ വ്യാപനത്തിനെ പ്രതിരോധിക്കുവാന്‍ കോടികളുടെ സഹായ ഹസ്തവുമായി ബിസിസിഐ രംഗത്ത്. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലെ സിറ്റിസന്‍ അസിസ്റ്റന്‍സ് ആന്‍ഡ് റിലീഫ് ഫണ്ടിലേക്ക് 51 കോടി നല്‍കിയാണ് ബിസിസിഐ കോവിഡിനെതിരായ പോരാട്ടത്തില്‍ അണിചേരുന്നത്. വിവിധ ക്രിക്കറ്റ് അസോസ്സിയേഷനുകളില്‍ നിന്ന് സഹായവും അവരുടെ സൗകര്യങ്ങളും ഇത്തരത്തില്‍ നേരത്തെ തന്നെ വിട്ട് നല്‍കുവാന്‍ തീരുമാനിച്ചിരുന്നു. ഇതിനു മുമ്പേ സച്ചിനും ധോണിയടക്കമുള്ള കായിക താരങ്ങളും ഇത്തരത്തില്‍ സംഭാവനയുമായി എത്തിയിരുന്നു.

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy