അശ്ലീല ചിത്രങ്ങള്‍ പുറത്തു വിടുമെന്ന് പറഞ്ഞു, നടി നമിതക്കും ഭീഷണി

തനിക്കെതിരെ സോഷ്യൽ മീഡിയയിൽ മോശമായ പെരുമാറിയ യുവാവിനെ തുറന്ന് കാട്ടിയ നടി നമിതക്കെതിരെ ഭീഷണി. തന്റെ അശ്ലീല ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് പറഞ്ഞ് ഒരു യുവാവ് നിരന്തരമായി തന്നെ ശല്യം ചെയ്യുന്നു വെന്ന് ചൂണ്ടിക്കാട്ടി നമിത പരാതി നല്കി. മാത്രമല്ല ഐറ്റം എന്ന് വിളിച്ചാണ് ഇയാള്‍ സംസാരിക്കുന്നതെന്നും നമിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നു.

തെന്നിന്ത്യയിലെ ഗ്ലാമര്‍ നടിയാണ് നമിത. നിരവധി ആരാധകരുള്ള നടി ശരീര പ്രദര്‍ശനത്തില്‍ ഒട്ടും പിന്നിലല്ല. മുപ്പതുകളിലാണ് നടി വിവാഹിതയായത്. പ്ലസ് സൈസ് നടിയായ നമിത യോഗയിലൂടെയും വ്യായാമത്തിലൂടെയും ശരീരഭാരം കുറച്ച് പുത്തന്‍ മേക്കോവറില്‍ എത്തിയത് ആരാധകരെ ഞെട്ടിച്ചിരുന്നു. സോഷ്യല്‍ മീഡിയകളിലും അത്ര സജീവമായിരുന്നില്ല താരം.

ഇന്ഡസ്റ്റഗ്രാമിലൂടെയാണ് ഈ വിവരം നമിത പുറത്ത് വിട്ടത്. മാത്രമല്ല യുവാവിന്റെ ചിത്രവും അക്കൗണ്ട് വിവരങ്ങളും നടി പുറത്തു വിട്ടിട്ടുകൊണ്ടാണ് ഇയാള്‍ക്ക് എതിരെ നമിത രംഗത്ത് എത്തിയത്. ”ഐറ്റം” എന്ന് വിളിച്ചാണ് അയാള്‍ തന്നെ ശല്യപ്പെടുത്താന്‍ തുടങ്ങിയത്. അതെക്കുറിച്ച് ചോദിച്ചപ്പോള്‍ ആരോ അക്കൗണ്ട് ഹാക്ക് ചെയ്തു എന്നായിരുന്നു അയാളുടെ പ്രതികരണം.

വൃത്തിക്കെട്ട മനസ്സിന് ഉടമ, സ്ത്രീകളെ എന്തു വേണമെങ്കിലും പറയാന്‍ തനിക്ക് അവകാശമുണ്ടെന്ന് ധരിച്ച് വച്ചിരിക്കുന്ന വ്യക്തി. ഗ്ലാമര്‍ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്നു എന്നത്‌കൊണ്ട് ഞാന്‍ ഇതെല്ലാം സഹിക്കണം എന്നാണോ?. എന്റെ മൗനത്തെ എന്റെ ബലഹീനതയായി കാണരുത്. ഒരു യഥാര്‍ഥ പുരുഷന് മാത്രമേ സ്ത്രീകളെ ബഹുമാനിക്കാന്‍ കഴിയൂ. കാരണം മറ്റുള്ള സ്ത്രീകളെ അപമാനിക്കുമ്ബോള്‍ അത് സ്വന്തം അമ്മയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അയാള്‍ക്ക് അറിയാം. സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ എന്നും നമിത യുവാവിന്റെ ചിത്രത്തോടൊപ്പം കുറിച്ചു.

നമിതയുടെ കുറിപ്പ് വായിക്കാം

”ഹായ് ഐറ്റം” എന്ന് വിളിച്ചായിരുന്നു എല്ലാത്തിന്റെയും തുടക്കം. അതെന്റെ ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഞാന്‍ ചോദിച്ചു. ആരോ അയാളുടെ അക്കൗണ്ട് ഹാക്ക് ചെയ്തു എന്നായിരുന്നു മറുപടി. പിന്നീട് ഭീഷണിയുടെ സ്വരമായി. എന്റെ അശ്ലീലദൃശ്യങ്ങള്‍ കണ്ടിട്ടുണ്ടെന്നും അത് അയാള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഞാന്‍ പറഞ്ഞു, ദയവായി നീ അത് ചെയ്യ്, ജനങ്ങളെ അഭിമുഖീകരിക്കാന്‍ എനിക്ക് പേടിയില്ല.

ഇതാണ് അയാളുടെ മുഖം, വൃത്തിക്കെട്ട മനസ്സിന് ഉടമ, സ്ത്രീകളെ എന്തു വേണമെങ്കിലും പറയാന്‍ തനിക്ക് അവകാശമുണ്ടെന്ന് ധരിച്ച് വച്ചിരിക്കുന്ന വ്യക്തി. ഗ്ലാമര്‍ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്നു എന്നത്‌കൊണ്ട് ഞാന്‍ ഇതെല്ലാം സഹിക്കണം എന്നാണോ?. എന്റെ മൗനത്തെ എന്റെ ബലഹീനതയായി കാണരുത്. ഒരു യഥാര്‍ഥ പുരുഷന് മാത്രമേ സ്ത്രീകളെ ബഹുമാനിക്കാന്‍ കഴിയൂ. കാരണം മറ്റുള്ള സ്ത്രീകളെ അപമാനിക്കുമ്ബോള്‍ അത് സ്വന്തം അമ്മയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് അയാള്‍ക്ക് അറിയാം. സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ- നമിത കുറിച്ചു.

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy