സംസാരിക്കുകയോ ശ്വാസം വിടുകയോ ചെയ്താല്‍ പോലും കൊറോണ പടരുമെന്നു കണ്ടെത്തല്‍ : മുഖം മറച്ച് കൈകഴുകുന്നത് കൊണ്ടു മാത്രം കോവിഡിനെ പ്രതിരോധിയ്ക്കാനാകില്ല : കോവിഡ് വ്യാപനം തെളിയിക്കുന്നു

ലണ്ടന്‍: സംസാരിക്കുകയോ ശ്വാസം വിടുകയോ ചെയ്താല്‍ പോലും കൊറോണ പടരുമെന്നു കണ്ടെത്തല്‍. മുഖം മറച്ച് കൈകഴുകുന്നത് കൊണ്ടു മാത്രം കോവിഡിനെ പ്രതിരോധിയ്ക്കാനാകില്ലെന്നാണ് വൈറസ് വ്യാപനം തെളിയിക്കുന്നത്. കൊറോണാ ബാധിച്ച ഒരാള്‍ ശ്വാസോഛാസം ചെയ്യുമ്പോഴും സംസാരിക്കുമ്പോഴും ഈര്‍പ്പം നിറഞ്ഞ ചുറ്റുപാടിലൂടെ കൊറോണാ വൈറസുകളും അന്തരീക്ഷത്തിലേക്ക് പടരുന്നു എന്നുമാണ് പുതിയ കണ്ടെത്തല്‍.

ചൈനയിലെ ചില ആശുപത്രികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. രോഗികള്‍ താമസിക്കുന്ന മുറികളിലും, അതിന് തൊട്ടു പുറത്തുള്ള അന്തരീക്ഷത്തിലും ഈ വൈറസുകളുടെ സാന്നിദ്ധ്യം കണ്ടുപിടിച്ചു. ഇടയ്ക്കിടക്ക് ഒരല്‍പം ആശ്വാസത്തിനോ അല്ലെങ്കില്‍ വൃത്തിയാക്കുവാനോ വേണ്ടി മാസ്‌കുകള്‍ നീക്കം ചെയ്യുമ്പോള്‍ അത് ശ്വാസോച്ഛാസ പ്രക്രിയ വഴി ആരോഗ്യ പ്രവര്‍ത്തകരിലേക്ക് പ്രവേശിക്കാന്‍ സാധ്യതയുണ്ട് എന്നും ഈ പഠനത്തില്‍ വെളിപ്പെട്ടു. അമേരിക്കയില്‍ ഇന്ന് നിര്‍ദ്ദേശിച്ചിട്ടുള്ള സാമൂഹിക അകലം ആറടിയാണ്. എന്നാല്‍ യൂണിവേഴ്സിറ്റി ഓഫ് നെബ്രാസ്‌കയും മസാച്ചുസാറ്റ്സ് ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ടെക്നോളജിയും സംയുക്തമായി നടത്തിയ പഠനത്തില്‍ തെളിഞ്ഞത് വൈറസുകള്‍ക്ക് ഇതിനേക്കാള്‍ കൂടുതല്‍ ദൂരം സഞ്ചരിക്കാനാകുമെന്നാണ്.

അടച്ചിട്ട ഒരു മുറിക്കകത്ത വായുസഞ്ചാരം തീരെ കുറവായതിനാല്‍ വൈറസുകള്‍ അവിടെ തന്നെ നില്‍ക്കാന്‍ സാധ്യതയുണ്ട്. പിന്നീട് ശ്വാസോച്ഛാസം ചെയ്യുമ്പോള്‍ അത് നമ്മുടെ ശരീരത്തില്‍ പ്രവേശിക്കാം. എന്നാല്‍ പുറത്ത് നല്ല കാറ്റ് വന്നാല്‍ അവ ചിതറിപ്പോകാന്‍ സാധ്യതയുണ്ട്. അതിനാല്‍ പുറത്തിറങ്ങുമ്ബോള്‍, പ്രത്യേകിച്ചും ഷോപ്പിങ് സെന്ററുകള്‍ പോലെ താരതമ്യേന അടച്ചിട്ട ഇടങ്ങളിലേക്ക് പ്രവേശിക്കുമ്പോള്‍ ഫെയ്സ് മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്നാണ് ഈ പഠനം നടത്തിയവര്‍ പറയുന്നത്.

എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ എല്ലാവരും സര്‍ജിക്കല്‍ മാസ്‌കുകളെ ആശ്രയിക്കുക എന്നാല്‍ അത് ഏറ്റവും ആവശ്യമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അതിന്റെ ദൗര്‍ലഭ്യത്തിന് വഴിയൊരുക്കും. അതിനാല്‍ തന്നെ വീടിനു വെളിയില്‍ ഇറങ്ങുമ്പോള്‍ ഹാന്‍ഡ് കര്‍ച്ചീഫ്, ഷാള്‍ തുടങ്ങിയവ കൊണ്ട് മുഖം മറച്ച് ഇറങ്ങണമെന്നും അവര്‍ പറയുന്നു.

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy