കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ കിയ മോട്ടോഴ്‌സ്‌ : ധനസഹായം പ്രഖ്യാപിച്ചു

രാജ്യത്തെ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ കിയ മോട്ടോഴ്‌സും രംഗത്ത്. ആ ന്ധ്രപ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടു കോടിയുടെ ധന സഹായം പ്രഖ്യാപിച്ചു. ധനസഹായത്തിന് പുറമെ, സര്‍ക്കാരിന്റെ കൊറോണ പ്രതിരോധ പരിപാടികള്‍ക്ക് ശക്തമായ പിന്തുണ നല്‍കുമെന്നും കമ്പനി അറിയിച്ചു. ആരോഗ്യ രംഗത്തും, പൊതുജനങ്ങളെ സഹായിക്കാനും കിയ പ്രതിജ്ഞാബദ്ധമാണെന്നും ഇതിനുള്ള നീക്കങ്ങള്‍ നടത്തി വരികയാണെന്നും കിയ മോട്ടോഴ്‌സ് ഇന്ത്യ മേധാവി വ്യക്തമാക്കി

അതേസമയം വാഹന ഉടമകൾക്ക് ഏറെ സന്തോഷം നൽകുന്ന തീരുമാനം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ കാലത്ത് വാറണ്ടിയും സൗജന്യ സര്‍വ്വീസും അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് ഇത് പുതുക്കുവാനും സര്‍വ്വീസ് പൂര്‍ത്തിയാക്കുവാനും ജൂലായ് മാസം വരെ സമയം നീട്ടി നൽകി. ആന്ധ്രയിലെ അനന്ത്പൂരിലാണ് കിയയുടെ നിര്‍മാണ പ്ലാന്റ് പ്രവർത്തിക്കുന്നത്.

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy