യുഎസ്സില്‍ നിന്ന് വാക്‌സിന്‍; ഇന്ത്യ പരീക്ഷണത്തിനൊരുങ്ങുന്നു

ദില്ലി: ഇന്ത്യ മലേറിയ മരുന്നായ ഹൈഡ്രോക്‌സ്‌ക്‌ളോറോക്വീന്‍ ഉപയോഗിക്കില്ലെന്ന് പറഞ്ഞതോടെ ഉയര്‍ന്ന ആശങ്കയാണ്, ഇനി എന്ത് മരുന്നാണ് നമ്മള്‍ ഉപയോഗിക്കാന്‍ പോകുന്നതെന്ന്. അതിനായി ഇന്ത്യ തയ്യാറെടുത്ത് കഴിഞ്ഞു.

പുതിയൊരു മരുന്നിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്. റെംഡിസിവിര്‍ എന്ന പരീക്ഷണ മരുന്ന് കൊറോണ വൈറസ് ചികിത്സയ്ക്കായി ഉപയോഗിക്കാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഇതിനുള്ള ഒരുക്കല്‍ ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലില്‍ നടക്കുന്നുണ്ട്. അതേസമയം ഏറ്റവും സുപ്രധാനമായ കാര്യം ഈ മരുന്ന് അമേരിക്കയില്‍ നിന്ന് എത്തുന്നത്. ഒരുവിധത്തില്‍ പറഞ്ഞാല്‍ ഇന്ത്യ നല്‍കിയ ഉപകാരത്തിന് പ്രത്യുപകാരമായി ഈ മരുന്ന് യുഎസ് എത്തിച്ച് നല്‍കുന്നുവെന്ന് പറയാം. പക്ഷേ അമേരിക്ക ഇല്ലെങ്കില്‍ ചൈനയും മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളും ഈ മരുന്ന് ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. അവരെയും ആശ്രയിക്കാം. ഈ അവസരത്തില്‍ യുഎസ് റെംഡിസിവിറിനെ ഗെയിം ചേഞ്ചറായി കാണുന്നില്ല.

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy