പ്രവാസികൾ കൂട്ടത്തോടെ തിരികെയെത്തിയാൽ സ്വീകരിക്കാനുള്ള ഒരുക്കത്തിലേക്ക് സർക്കാർ.

തിരുവനന്തപുരം:  കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ പ്രവാസികൾ കൂട്ടത്തോടെ തിരികെയെത്തിയാൽ സ്വീകരിക്കാനുള്ള ഒരുക്കത്തിലേക്ക് സർക്കാർ കടന്നു. തിരികെയെത്തുന്ന എല്ലാവരെയും നിരീക്ഷണത്തിൽ പാർപ്പിക്കാനായി ജില്ലകളിൽ നിരീക്ഷണകേന്ദ്രങ്ങളൊരുക്കും. ഹോട്ടലുകളും റിസോർട്ടുകളും ഇതിനായി ഏറ്റെടുക്കും. സ്ഥാപനങ്ങൾ കണ്ടെത്താനും ക്രമീകരണങ്ങളൊരുക്കാനും കളക്ടർമാർക്ക് നിർദേശം നൽകി. പ്രവാസികളെയെത്തിക്കാനുള്ള നടപടി സ്വീകരിക്കേണ്ടത് കേന്ദ്രസർക്കാരാണ്.

നിലവിൽ ഏതു രാജ്യത്താണോ കഴിയുന്നത് അവിടെ സുരക്ഷിതമായി കഴിയണമെന്നാണ് ഇക്കാര്യത്തിൽ ഇപ്പോഴും കേന്ദ്രത്തിന്റെ സമീപനം. തൊഴിലാവശ്യത്തിനെത്തിയവരെ തിരികെക്കൊണ്ടുപോകണമെന്ന് യു.എ.ഇ. ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു നിലപാട് മറ്റൊരിടത്തുനിന്നും ഉണ്ടായിട്ടില്ല. പത്തുലക്ഷം മലയാളികളെങ്കിലും അവിടെയുണ്ട്. അതിനാൽ, ഏതുസാഹചര്യത്തെയും കരുതലോടെയും സുരക്ഷിതമായും നേരിടാനാണ് കേരളത്തിന്റെ ഒരുക്കം. കേന്ദ്രത്തിന്റെ തീരുമാനമറിഞ്ഞശേഷമായിരിക്കും സംസ്ഥാനത്ത് അന്തിമതീരുമാനം. താമസസൗകര്യം കണ്ടെത്താനുള്ള നടപടിയാണ് തുടങ്ങിയത്. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിനാണ് മുറികൾ സജ്ജീകരിക്കുന്നതിനുള്ള ചുമതല. രണ്ടരലക്ഷം മുറികൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 1.24 ലക്ഷം മുറികളിൽ എല്ലാസൗകര്യവും ഉറപ്പുവരുത്തി.

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy