ലോക്ഡൗൺ നടപ്പാക്കിയാൽ മാത്രം കൊറോണ വൈറസിനെ തടയാനാകില്ല;സാമൂഹിക അകലം പാലിക്കേണ്ടത് 2022 വരെ; ഗവേഷകർ

വാഷിങ്ടൻ: ലോക്ഡൗൺ നടപ്പാക്കിയാൽ മാത്രം കൊറോണ വൈറസിനെ തടയാനാകില്ലെന്നും 2022 വരെ സാമൂഹിക അകലം പാലിക്കണമെന്നും വ്യക്തമാക്കി ഹാർവഡ് സർവകലാശാലയിലെ ഗവേഷകർ. യുഎസിലെ സാഹചര്യം അനുസരിച്ചാണ് പഠനം നടത്തിയിരിക്കുന്നത്. കോവിഡ്–19 രോഗം കാലികമായിരിക്കും. ജലദോഷം പോലുള്ള രോഗാവസ്ഥകൾ തണുപ്പുള്ള മാസങ്ങളിൽ ഉണ്ടായേക്കാമെന്നും ഇവർ പറയുന്നു. ഒരുതവണ മാത്രം അകലം പാലിക്കൽ നടപടികൾ ഏർപ്പെടുത്തിയാൽ പോരാ. മറ്റ് ചികിത്സകളെക്കാൾ അത്യാവശ്യമായത് അകലം പാലിക്കൽ കാലഘട്ടങ്ങളാണെന്നും മുഖ്യ ഗവേഷകൻ സ്റ്റീഫൻ കിസ്‌ലർ ചൂണ്ടിക്കാട്ടുന്നു.

ചികിത്സയും വാക്സിനുകളും കണ്ടെത്തിയാൽ ലോക്ഡൗണിൽ ഇളവു കൊണ്ടുവരാം. ഇതു നടപ്പാക്കുന്നതുവരെ അകലംപാലിക്കൽ തുടർന്നില്ലെങ്കിൽ രോഗികൾ വർധിക്കും. ആശുപത്രികളുടെ ശേഷി ഈ സമയം വർധിപ്പിക്കണമെന്നും സ്റ്റീഫൻ കിസ്‌ലർ വ്യക്തമാക്കുന്നു. അതേസമയം, രോഗമുക്തി നേടിയ ആളുടെ രോഗപ്രതിരോധശേഷി എത്രനാൾ നീണ്ടുനിൽക്കുമെന്ന് കണ്ടെത്താൻ കഴിയാത്തതും തിരിച്ചടിയാണ്.

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy