രാ​ജ്യ​ത്ത് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന പാ​ക് പൗ​രന്മാ​രെ തിരിച്ചയക്കാനുള്ള നടപടികളുമായി ഇന്ത്യ

ന്യൂ​ഡ​ല്‍​ഹി: ലോ​ക്ക് ഡൗ​ണി​ല്‍ രാ​ജ്യ​ത്ത് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന പാ​ക് പൗ​രന്മാ​രെ തിരിച്ചയക്കാനുള്ള നടപടികളുമായി ഇന്ത്യ. 180 പാകിസ്ഥാൻ പൗരന്മാരാണ് ഇന്ത്യയിലുള്ളത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 41 പേ​രെ തി​രി​ച്ച​യ​ക്കും. വ്യാ​ഴാ​ഴ്ച വാ​ഗാ-​അ​ട്ടാ​രി അ​തി​ര്‍​ത്തി വ​ഴി​യാ​ണ് ഇ​വ​രെ തി​രി​കെ അയക്കുന്നത്. ഇവർക്ക് തിരിച്ചുപോകാൻ സം​വി​ധാ​നം ഒ​രു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പാ​ക് ഹൈ​ക്ക​മ്മീ​ഷ​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ അ​ധി​കൃ​ത​രെ സ​മീ​പി​ച്ചി​രു​ന്നു. ഇതോടെയാണ് നടപടി. ഡ​ല്‍​ഹി, ഹ​രി​യാ​ന, പ​ഞ്ചാ​ബ്, ഉ​ത്ത​ര്‍​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വ്യാ​ഴാ​ഴ്ച തി​രി​ച്ചു​പോ​വു​ന്ന 41 പാ​ക് സ്വ​ദേ​ശി​ക​ള്‍ ഉ​ള്ള​ത്.

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy