ലോക്ക് ഡൗൺ: കേ​ര​ള​ത്തി​ന് എ​ന്തൊ​ക്കെ ഇ​ള​വു​ക​ള്‍ ലഭിക്കുമെന്ന് ഇന്നറിയാം

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​ത്ത് ലോക്ക് ഡൗൺ നീട്ടിയതിന് പിന്നാലെ കേ​ര​ള​ത്തി​ന് എ​ന്തൊ​ക്കെ മാർഗനിർദേശങ്ങളിൽ ഇ​ള​വു​ക​ള്‍ ലഭിക്കുമെന്ന് ഇന്നറിയാം. ഇ​ന്ന് ചേ​രു​ന്ന പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ​യോഗത്തിൽ ഇക്കാര്യം തീരുമാനമാകുമെന്നാണ് സൂചന. ബു​ധ​നാ​ഴ്ച ന​ട​ന്ന വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇതിനെക്കുറിച്ച് സൂചന നൽകിയിരുന്നു.

ക​ശു​വ​ണ്ടി, കൈ​ത്ത​റി, ബീ​ഡി എ​ന്നീ മേ​ഖ​ല​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച്‌ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ക്കും. എന്നാൽ ഗ​താ​ഗ​ത​ത്തി​ലും മ​ദ്യ വി​ല്‍​പ്പ​ന​യി​ലു​മു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ളൊ​ന്നും നീ​ക്കി​ല്ലെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. അതേസമയം 21 ദി​വ​സ​ത്തെ ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കാ​റാ​യ ഘ​ട്ട​ത്തി​ൽ വ​ര്‍​ക് ഷോ​പ്പു​ക​ള്‍, സ്പെ​യ​ര്‍​പാ​ര്‍​ട്സ് ക​ട​ക​ള്‍, വീ​ടു​ക​ളി​ല്‍ ചെ​ന്ന് ഇ​ല​ക്‌ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ ന​ന്നാ​ക്കു​ന്ന​വ​ര്‍, ബു​ക്ക് സ്റ്റാ​ളു​ക​ള്‍ തു​ട​ങ്ങി​യ​വയ്‌ക്കൊക്കെ സംസ്ഥാന സർക്കാർ ഇളവ് നൽകിയിരുന്നു.

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy