ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറലുമായി മന്ത്രി കെ കെ ശൈലജ ചര്‍ച്ച നടത്തി

0 23

തിരുവനന്തപുരം: ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖുത്തമിയുമായി സംസ്ഥാന ആരോഗ്യ  മന്ത്രി കെ കെ  ശൈലജ  ബംഗലുരുവില്‍ ചര്‍ച്ച നടത്തി. കേരളത്തിലെ ആരോഗ്യ സൂചികകള്‍, ജീവിത ശൈലീ രോഗ നിര്‍ണയ നിയന്ത്രണത്തിലും മാനസികാരോഗ്യ പരിപാടികളിലും സമഗ്ര ട്രോമകെയര്‍, സമഗ്ര കാന്‍സര്‍ കെയര്‍ പദ്ധതികളിലും കേരളവും ദുബായുമായുള്ള ഉഭയകക്ഷി സാധ്യതകള്‍ ചര്‍ച്ചചെയ്തു. കേരളത്തിന്റെ ആരോഗ്യ സൂചിക സംബന്ധിച്ചും കേരളത്തിലെ ആരോഗ്യ രംഗത്തെ നൂതന സംരംഭങ്ങളെ സംബന്ധിച്ചുമുള്ള വിശദമായ റിപ്പോര്‍ട്ട് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഹുമൈദ് അല്‍ ഖുത്തമിക്ക് കൈമാറി.

ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയ ദുബായ് ഹെല്‍ത്ത്‌കെയര്‍ കോര്‍പറേഷന്‍ സി.ഇ.ഒ. ഡോ. യൂനിസ് കാസിം, ദുബായ് ഹോസ്പിറ്റല്‍ സി.ഇ.ഒ. ഡോ. മാരിയാന്‍ അല്‍ റാസി, ലത്തിഫാ ഹോസ്പിറ്റല്‍ സി.ഇ.ഒ. ഡോ. മോന തഹലാക്ക്, റാഷിദ് ഹോസ്പിറ്റല്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. മന്‍സൂര്‍ നതാരി, ഇന്‍ഫര്‍മാറ്റിക്‌സ് ആന്റ് സ്മാര്‍ട്ട് ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ രേഥ, വി.പി.എസ്. ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസീര്‍ വലയില്‍ തുടങ്ങിയ വിദഗ്ധ സംഘമാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ആരോഗ്യ മന്ത്രിക്കൊപ്പം കേരള സാമൂഹ്യ സുരക്ഷ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍ ഡോ. ദിലീപ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.