വീട്ടിലെ ആവശ്യത്തിന്‌ വൈൻ നിർമിക്കാം; മറിച്ചുള്ള വാർത്തകൾ തെറ്റ്‌‐മന്ത്രി

0 20

തിരുവനന്തപുരം: വീട്ടിലെ ആഘോഷത്തിന് ആൽക്കഹോൾ കണ്ടന്റ് ഇല്ലാതെ വൈൻ ഉണ്ടാക്കുന്നത് നിരോധിച്ചിട്ടില്ലെന്ന്‌ മന്ത്രി ടി പി രാമകൃഷ്‌ണൻ. ഇത് സംബന്ധിച്ച മാധ്യമ വാർത്തകൾക്ക് യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ല. വീടുകളിൽ സ്വന്തം ആവശ്യത്തിന്‌ വൈൻ ഉണ്ടാക്കുന്നത് നിരോധിക്കാനോ, നിരുത്സാഹപ്പെടുത്താനോ എക്സൈസ് വകുപ്പ് ഉദ്ദേശിച്ചിട്ടില്ല ‐ മന്ത്രി പറഞ്ഞു.

ക്രിസ്തുമസ് ആഘോഷവേളകളിൽ വ്യാപകമായി അനധികൃത വൈൻ ഉല്പാദനവും വില്പനയും നടക്കുന്നതായി റിപ്പോർട്ടുകൾ ലഭിച്ചിരുന്നു. ഇത്തരത്തിൽ അനധികൃതമായി വൈൻ നിർമിച്ച വില്പന നടത്തുന്നത് സമൂഹത്തിനു ഹിതകരമല്ല. ഇത് പല അനിഷ്ടസംഭവങ്ങൾക്കും കാരണമാകുകയും ചെയ്യാം. ഇതൊഴിവാക്കുന്നതിനാണ് ക്രിസ്തുമസ്-പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച നൽകിയ പൊതുനിർദേശത്തിൽ ഇക്കാര്യം സൂചിപ്പിച്ചത്. എന്നാൽ സ്വകാര്യമായി വീട്ടിലെ ആഘോഷത്തിന് ആൽക്കഹോൾ കണ്ടന്റ് ഇല്ലാതെ വൈൻ ഉൽപാദിപ്പിക്കുന്നത്‌ നിരോധിച്ചിട്ടില്ല. എക്സൈസ് വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള സർക്കുലർ പരിശോധിച്ചാൽ ഇത് ആർക്കും ബോധ്യപ്പെടുന്നതാണ്‐മന്ത്രി പറഞ്ഞു.

Leave A Reply

Your email address will not be published.