പഠനമികവിൽ മുന്നിൽ ചൈനയിലെ കുട്ടികൾ

0 12

പാരീസ്‌: വിദ്യാഭ്യാസ മികവിൽ ചൈനയിലെ നാല്‌ വൻ നഗരങ്ങളിലെ കൗമാരക്കാർ പാശ്ചാത്യരാജ്യങ്ങളിലെ സമപ്രായക്കാരേക്കാൾ തിളങ്ങുന്നതായി കണ്ടെത്തൽ. പാരീസ്‌ കേന്ദ്രമായ സാമ്പത്തിക സഹകരണ വികസന സംഘടനയുടെ (ഒഇസിഡി) മൂന്നുവർഷം കൂടുമ്പോൾ നടത്തുന്ന സർവേയിലാണ്‌ വിദ്യാഭ്യാസരംഗത്ത്‌ ചൈനീസ്‌ കൗമാരത്തിന്റെ കുതിപ്പ്‌ വ്യക്തമാക്കുന്നത്‌. പഠനറിപ്പോർട്ട്‌ ചൊവ്വാഴ്‌ച പുറത്തുവിട്ടു.
33 അംഗരാഷ്ട്രങ്ങളിലും 42 പങ്കാളിത്ത രാഷ്ട്രങ്ങളിലുമായി നടത്തിയ പഠനത്തിൽ ബീജിങ്‌, ഷാങ്‌ഹായ്‌, ജിയാങ്‌സു, ഷീജിയാങ്‌ എന്നീ ചൈനീസ്‌ നഗരങ്ങളും സിംഗപ്പുരുമാണ്‌ മുന്നിലെത്തിയത്‌. വായന, ഗണിതശാസ്‌ത്രം, ശാസ്‌ത്രം എന്നിവയിലെ മികവുകളാണ്‌ പരിശോധിച്ചത്‌. വികസിത രാഷ്ട്രങ്ങളിൽ രണ്ട്‌ പതിറ്റാണ്ടായി പുരോഗതിയില്ലെന്നും പഠനത്തിൽ പറയുന്നു.

15 വയസ്സുള്ള ആറുലഷം കുട്ടികൾക്ക്‌ രണ്ടുമണിക്കൂർ നീണ്ട പരീക്ഷ നടത്തിയാണ്‌ നിലവാരം അളന്നത്‌.വിദ്യാഭ്യാസത്തിലെ പ്രധാന സൂചകമായി ഒഇസിഡി കണക്കാക്കുന്ന വായനയിൽ ചൈനീസ്‌ നഗരങ്ങളിൽ സാമ്പത്തികമായും സാമൂഹ്യമായും ഏറ്റവും പിന്നോക്കമായ 10 ശതമാനം പേർപോലും ഒഇസിഡി രാജ്യങ്ങളിലെ കുട്ടികളേക്കാൾ മികവ്‌ പുലർത്തി.

Leave A Reply

Your email address will not be published.