ഏപ്രിൽ ഒന്ന് മുതൽ വാഹനങ്ങളുടെ തേർഡ്പാർട്ടി ഇൻഷുറൻസ് പ്രീമിയം വർദ്ധിക്കും

അടുത്ത സാമ്പത്തിക വർഷം (ഏപ്രിൽ ഒന്ന്) മുതൽ കാറുകളുടെയും ഇരുചക്രവാഹനങ്ങളുടെയും ട്രാൻസ്പോർട്ട് വാഹനങ്ങളുടെയും തേർഡ്പാർട്ടി ഇൻഷുറൻസ് പ്രീമിയത്തിൽ വർധനവ് വരുത്താൻ ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐ.ആർ.ഡി.എ.ഐ.) നിർദേശം നൽകി.

വൈദ്യുത വാഹനങ്ങളുടെ പ്രീമിയത്തിൽ 15 ശതമാനം കുറവുവരുത്തും. ഓട്ടോറിക്ഷകളുടെ നിരക്കിൽ വ്യത്യാസം വരുത്തിയിട്ടില്ല. പ്രീമിയത്തിന്റെ കരടുനിർദേശമാണ് പുറപ്പെടുവിച്ചത്. ജനങ്ങൾക്ക് മാർച്ച് 20 വരെ janita@irda.gov.in എന്ന വെബ്സൈറ്റിൽ ആക്ഷേപങ്ങൾ സമർപ്പിക്കാം. ഇതൂകൂടി പരിഗണിച്ച് ഈ മാസം അവസാനത്തോടെ അന്തിമനിരക്ക് പ്രഖ്യാപിക്കും.

പുതിയ സ്വകാര്യകാറുകൾക്ക് മൂന്നുവർഷത്തേക്കും ഇരുചക്രവാഹനങ്ങൾക്ക് അഞ്ചുവർഷത്തേക്കുമുള്ള തേർഡ് പാർട്ടി പ്രീമിയം മുൻകൂർ അടയ്ക്കണം. നിലവിലുള്ളത് പുതുക്കുമ്പോൾ ഓരോ വർഷത്തേക്കുള്ള തുക അടച്ചാൽ മതിയാകും.

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy