ഹോണ്ട സിറ്റിയുടെ ഏറ്റവും പുതിയ അഞ്ചാംതലമുറ അടുത്ത ആഴ്‌ച ഇന്ത്യൻ വിപണിയിൽ

പ്രീമിയം സെഡാൻ വിഭാഗത്തിലെ താരമായ ഹോണ്ട സിറ്റിയുടെ ഏറ്റവും പുതിയ അഞ്ചാംതലമുറ ആവർത്തനം അടുത്ത ആഴ്‌ച ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും. കഴിഞ്ഞ വർഷം നവംബറിൽ ആഗോളതലത്തിൽ പുറത്തിറങ്ങിയ മോഡലിനെ മാർച്ച് 16-ന് ആണ് രാജ്യത്ത് അവതരിപ്പിക്കുന്നത്.

കാറിന്റെ മൊത്തത്തിലുള്ള നിലപാട് നിലവിലുള്ള മോഡലിന് സമാനമാണെങ്കിലും കാഴ്‌ചയിൽ അടിമുടി മാറ്റങ്ങളോടെയാണ് 2020 ഹോണ്ട സിറ്റി ആഭ്യന്തര വിപണിയിലേക്ക് എത്തുന്നത്. അകത്തും പുറത്തും പൂർണമായും മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കട്ടിയുള്ള ക്രോം ഗ്രില്ലിനൊപ്പം പുത്തൻ സിറ്റിക്ക് ആകർഷകമായ എൽഇഡി ഹെഡ്‌ലാമ്പുകളും ലഭിക്കും.

ഇന്ത്യൻ പതിപ്പ് മോഡലിൽ പുനർ‌രൂപകൽപ്പന ചെയ്‌ത അലോയ് വീലുകളും ഇടംപിടിക്കും. അതേസമയം മിക്ക ഡിസൈനുകളും നിലനിർത്തിയാകും വാഹനം എത്തുക. പിൻഭാഗത്ത്, പുതിയ സ്ലിം റാപ്എറൗണ്ട് എൽഇഡി ടെയിൽ ലാമ്പുകളും ഒരു ഷാർക്ക് ഫിൻ ആന്റിനയും കാറിൽ കാണാൻ സാധിക്കും

Leave A Reply

Your email address will not be published.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More

Privacy & Cookies Policy